തിരുവനന്തപുരം: മന്ത്രി അടക്കം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മൂന്ന് പാര്‍ട്ടിയംഗങ്ങള്‍ക്കെതിരേ സി.പി.എം സംസ്ഥാന സമിതി നടപടി കൈക്കൊണ്ടില്ല. പാര്‍ട്ടിയംഗങ്ങള്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി ഇത്തവണ സി.പി.എം. മാറ്റി. സി.പി.എം ഏരിയാകമ്മിറ്റി അംഗമായ മന്ത്രി വീണാജോര്‍ജ്, ബ്രാഞ്ച് അംഗമായ എം.എല്‍.എ. ദലീമ, ലോക്കല്‍ കമ്മിറ്റി അംഗമായ എം.എല്‍.എ. ആന്റണി ജോണ്‍ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്‌.

അതേസമയം, കമ്യൂണിസ്റ്റ് മൂല്യബോധത്തിലുള്ള കുറവുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വിശദീകരിച്ചു. യുക്തിബോധവും ശാസ്ത്രബോധവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങള്‍ക്കുണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006ല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു. അംഗങ്ങള്‍ പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ഇടപെടല്‍ നടത്താനും അന്ന് സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക