സുരേഷ് ഗോപിക്ക് പിന്നാലെ അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. ഗോകുല്‍ സുരേഷ് കുറച്ച്‌ വര്‍ഷങ്ങളായി നായകനായും സഹനടനായുമെല്ലാം മലയാള സിനിമയിലുണ്ട്. അടുത്തിടെ ഏറ്റവും ഇളയ മകനായ മാധവ് സുരേഷ് അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്.അച്ഛനൊപ്പമാണ് മാധവിന്റെ അരങ്ങേറ്റം. മാധവിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു.

സോഷ്യല്‍മീഡിയയിലും സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രേമത്തില്‍ മേരിയെന്ന കഥാപാത്രമായി വന്ന് സെന്‍സേഷനായി മാറിയ നടി അനുപമ പരമേശ്വരനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിന്റെ കുറിപ്പ്.’യഥാര്‍ത്ഥത്തില്‍ അനുപമ പരമേശ്വരന്‍ എന്റെ അരികില്‍ നില്‍ക്കുന്നു എന്ന വസ്തുത ഞാന്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു ആന്റി’ എന്നാണ് മാധവ് സുരേഷ് സോഷ്യല്‍മീഡിയയില്‍‌ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് യുവതാരങ്ങളുടേയും ഫോട്ടോ അതിവേഗത്തില്‍ വൈറലായി മാറി. ഫോട്ടോയ്ക്ക് ഗായിക അഭിരാമി സുരേഷ് അടക്കമുള്ളവരാണ് കമന്റുകളുമായി എത്തിയത്. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ജെ.എസ്.കെ എന്ന സിനിമയിലൂടെയാണ് മാധവ് സുരേഷ് അഭിനയം ആരംഭിച്ചിരിക്കുന്നത്.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്. പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക.

മലയാളത്തില്‍ അവസരും കുറഞ്ഞപ്പോഴാണ് അനുപമ തെലുങ്കിലേക്ക് ചേക്കേറിയത്. തെലുങ്കില്‍ ഒട്ടുമിക്ക മുന്‍നിര താരങ്ങള്‍ക്കൊപ്പവും കുറഞ്ഞ കാലയളവുകൊണ്ട് തന്നെ അനുപമ അഭിനയിച്ച്‌ കഴിഞ്ഞു.തെലുങ്കിലെ ഉയര്‍ന്ന താരമൂല്യമുള്ള നായികമാരില്‍ ഒരാള്‍ കൂടിയാണ് അനുപമ പരമേശ്വരന്‍. കുറുപ്പാണ് മലയാളത്തില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ അനുപമയുടെ സിനിമ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക