കാലിന് മൂന്ന് ഇഞ്ച് നീളം കൂട്ടാന്‍ 1.2 കോടിയുടെ സര്‍ജറിക്ക് വിധേയനായി 68കാരന്‍. റോയി കോന്നാണ് 130000 പൗണ്ട് ചെലവഴിയിച്ച്‌ ബുദ്ധിമുട്ടേറിയ സര്‍ജറിക്ക് വിധേയനായത്. ഡെയ്‌ലി സ്റ്റാറാണ് ഇദ്ദേഹത്തിന്റെ സര്‍ജറി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുമ്ബ് അഞ്ചടിയും ആറ് ഇഞ്ചും നീളമുണ്ടായിരുന്ന ഇദ്ദേഹം അപകടകരമായ സര്‍ജറിക്ക് ശേഷം അഞ്ചടിയും ഒമ്ബതിഞ്ചുമായി. ചുരുങ്ങിയ നേരത്തെ സര്‍ജറിയാണ് ഡോക്ടര്‍ നടത്തിയതെന്നും എന്നാല്‍ സര്‍ജറിക്ക് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് ശരീരം പൂര്‍വസ്ഥിതിയിലായതെന്നും റോയ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോസ്‌മെറ്റിക് സര്‍ജനായ കെവിന്‍ ദേബിപര്‍ഷാദാണ് സര്‍ജറി ചെയ്തത്. ലാസ്‌വേഗസില്‍ ക്ലിനിക്ക് നടത്തുന്ന ഇദ്ദേഹത്തിന്റെ പല ക്ലെയിന്‍റുകളും ഗൂഗ്ള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ് എന്നീ മള്‍ട്ടി നാഷണല്‍ കമ്ബനികളിലെ ജീവനക്കാരാണ്. 3,4,5,6 ഇഞ്ചുകള്‍ നീളം വര്‍ധിപ്പിക്കാനായി 70000 മുതല്‍ 150000 ഡോളര്‍ വരെ ചെലവ് വരുമെന്ന് ഡോക്ടര്‍ മുമ്ബ് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക