പ്രേമത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. നിവിൻ പോളിയുടെ മൂന്നു നായികമാരില്‍ ഒരാളായ മേരിയായി എത്തിയ അനുപമ പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അനുപമ നായികയാകുന്ന പുതിയ തെലുങ്കു ചിത്രം തില്ലു സ്ക്വയറിന്റെ ട്രെയിലർ പുറത്തിവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അതീവഗ്ലാമറസായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അനുപമയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഗ്ലാമർ രംഗങ്ങളും ഉള്‍പ്പെടുന്ന ട്രെയിലർ മലയാളികള്‍ക്കിടയിലും ഇപ്പോള്‍ ട്രെൻഡിംഗാണ്. 2023ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാംഭാഗമാണ് ഈ സിനിമ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദു ജൊന്നാലഗഢ ആണ് നായകൻ. ചിത്രം മാർച്ച്‌ 29ന് തിയേറ്ററുകളിലെത്തും. ജയം രവി നായകനാകുന്ന സൈറണ്‍ എന്ന തമിഴ് ചിത്രമാണ് അനുപമയുടേതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഈഗിള്‍ എന്ന തെലുങ്കു ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക