വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്ബുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. മുപ്പിനി തേവരോട്ട് ബാബുവിന്റെ ഭാര്യ അന്നമ്മ ബാബുവാണ് (ഫേബ -42) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കുഴഞ്ഞുവീണ ഫേബയെ ഉടന്‍ തന്നെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മക്കള്‍: ടോണി, ടീന (വിദ്യാര്‍ഥികള്‍). സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക