മീനങ്ങാടിയില്‍ ജനവാസമേഖലയില്‍ പ്രവേശിച്ച കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കടുവ കൂട്ടിലായത്.

എടക്കല്‍ ഗുഹയിലേക്കുള്ള വഴിയില്‍ കുപ്പമുടി എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കടുവയുടെ ചലനങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്. മീനങ്ങാടി, അമ്ബലവയല്‍ പഞ്ചായത്തുകളില്‍ ഒരു മാസത്തിലേറെയായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് കടുവകളുണ്ടെന്ന് വനം വകുപ്പ് പറയുന്നു. രണ്ടാമത്തെ കടുവയ്ക്കായുള്ള തെരച്ചില്‍ എസ്റ്റേറ്റില്‍ തുടരുകയാണ്. എസ്റ്റേറ്റിലെ ബാക്കി സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇരുപതിലധികം ആടുകളെ വേട്ടയാടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക