ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. വയനാട് ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ-ജംഷീന ദമ്ബതികളുടെ മകള്‍ പ്ലസ്ടു വിദ്യാർഥിനി ഷിബില ഷെറിൻ(17)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഷിബിലയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ വീട്ടുകാർ കണ്ടെത്തിയത്.

ഉടൻ സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മുഹമ്മദ് ഷിബില്‍ സഹോദരനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് പിതാവും സുഹൃത്തും മദ്യപിക്കുന്നത് ഷിബില ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് പിതാവ് വഴക്ക് പറഞ്ഞതായി പറയുന്നു. ഇതിന് പിന്നാലെയാണ് ഷിബില ജീവനൊടുക്കാൻ ശ്രമിച്ചത്. സുല്‍ത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു വിദ്യാർഥിയാണ് ഷിബില ഷെറിൻ. മുഹമ്മദ് ഷിബില്‍ സഹോദരനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക