തൃശൂര്‍: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന്‍ പിടിയില്‍. കൊല്ലം പറവൂര്‍ പോഴിക്കര സ്വദേശി പുതുവീട്ടില്‍ റഷീദിനെയാണ് തൃശ്ശൂര്‍ ടണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ബാത്ത്റൂമില്‍ പോയ സമയം നോക്കിയാണ് പ്രതി പീഡനത്തിന് ശ്രമിച്ചത്.

ഈ മാസം 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. ബാത്ത് റൂമില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഏറ്റുമാനൂരിലെ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. ഈസ്റ്റ് എസ്.എച്ച്‌.ഒ ലാല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഗീതുമോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക