കണ്ണൂര്‍ ചൊക്ലിയില്‍ പോലീസും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കം. തിങ്കളാഴ്ച വെെകീട്ട് ആറു മണിയോട് കൂടിയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് പോലീസ് പിഴയിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ജീപ്പിനെ പിന്തുടര്‍ന്ന് എത്തിയ യുവാവ് സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയായിരുന്നു.

ചൊക്ലി എസ്.ഐ ആയിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പിന്നാലെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് യുവാവ് പറയുന്നതായും ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലിക്കുട്ടി….പേര് സനൂപ്… സാധാരണക്കാരനെ റോഡിൽ പിഴിയുന്ന നിയമം പോലീസുകാർക്ക് ബാധകമല്ല എന്നുണ്ടോ..!! പാനൂർ ചൊക്ലി പോലീസ് സീറ്റ്‌ ബെൽറ്റ്‌ ഇടാത്തതിനെ മുക്കിൽ പീടികയിൽവെച്ച് യുവാവ് ചോദ്യം ചെയ്തതാണ് സംഭവം….

Posted by ബിജു നിള്ളങ്ങൽ on Monday, 9 October 2023

ഏതായാലും ധൈര്യപൂർവ്വം യുവാവ് നടത്തിയ ചോദ്യം ചെയ്യലിനെ സമൂഹമാധ്യമങ്ങൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. പോലീസിന്റെ നിലപാട് തെറ്റാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. എങ്കിലും പോലീസ് പകപോക്കൽ മോഡിൽ തന്നെയാണ്. സംഭവത്തിന് പിന്നാലെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക