മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്ബത്തിക ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് പരാതി നല്‍കിയെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാല്‍ മുൻ എംഎല്‍എയും മുൻ ചീഫ് വിപ്പുമായിരുന്ന പിസി ജോര്‍ജ്ജിന്റെ മകനാണ് ഷോണ്‍ ജോര്‍ജ്ജ്.

ഇടപാടുകള്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെൻറ് ബോര്‍ഡിൻറെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നുവെന്നും ഇതില്‍ അന്വേഷണം നടക്കാത്തതു കൊണ്ടാണ് താൻ വീണ്ടും പരാതി നല്‍കിയതെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്താണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി: എസ് എഫ് ഐ ഒ ഒരു കേന്ദ്ര ഏജൻസിയാണ്. കമ്പനി ആക്ടിന് കീഴിൽ രൂപീകൃതം ആയിട്ടുള്ള കമ്പനികളിൽ നടക്കുന്ന ഗുരുതരമായ ക്രമക്കേടുകൾ അന്വേഷിക്കുക എന്നതാണ് ഇവരുടെ അധികാരപരിധി. കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് കീഴിലുള്ള ഒരു അന്വേഷണം ഏജൻസി എന്ന നിലയ്ക്ക് ഇവർ നടത്തുന്ന അന്വേഷണങ്ങൾ സ്വതന്ത്രമാണ്. ആദായനികുതി വകുപ്പ്, സിബിഐ എന്നീ കേന്ദ്ര ഏജൻസികളോട് സഹകരിച്ചും ഇവർ അന്വേഷണങ്ങൾ നടത്താറുണ്ട്.

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെൻറ് ബോർഡ് നടത്തിയ വിധി പ്രഖ്യാപനത്തിൽ തന്നെ ഈ ഇടപാടുകൾ എസ് എഫ് ഐ ഒ അന്വേഷിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഷോൺ ജോർജ് പറയുന്നത്. ഇത്തരത്തിൽ ഒരു എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടാൽ അത് മുഖ്യമന്ത്രിക്കും, മകൾക്കും വലിയ തിരിച്ചടിയാവും. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപണ പ്രത്യാരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവ് നിയമപരമായി നടത്തുന്ന ആദ്യ നീക്കം ആണ് ഇത് എന്നത് ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക