തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയതെന്നും വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതില്‍ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സര്‍ക്കാര്‍ അല്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാര്‍ തിരിച്ച്‌ വരുന്നതിന് മുമ്ബ് ധൂര്‍ത്താണെന്ന് പറയുന്നത് ശരിയല്ല. വിദേശയാത്ര കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഭാവയില്‍ കാണാം. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നും മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിയുടെ പറഞ്ഞതിന്റെ പൂര്‍ണ്ണ രൂപം:

”കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതില്‍ ഒരു തെറ്റുമില്ല. മന്ത്രിമാരായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പാടില്ല എന്നാണോ. അവര്‍ സ്വന്തം കാശ് മുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയത്. വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല.മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ വിദേശ യാത്ര സംബന്ധിച്ച്‌ വിശദീകരിക്കും.

മന്ത്രിമാര്‍ തിരിച്ചു വന്നില്ലല്ലോ, അതിനു മുമ്ബേ ധൂര്‍ത്താണെന്ന് പറയുന്നത് മുന്‍കൂട്ടി പറയലല്ലേ. പോയി തിരിച്ച്‌ വന്നാല്‍ ഉടന്‍ നേട്ടങ്ങള്‍ ഉണ്ടാവുമോ? ഭാവിയില്‍ വിദേശയാത്ര കൊണ്ട് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് നമ്മുക്ക് നോക്കാം. ഒരു രാജ്യത്ത് സന്ദര്‍ശിച്ച്‌ , അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന ഉണ്ടാകുന്ന നേട്ടങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ സമയമെടുക്കും. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക