തിരുവനന്തപുരം: ക​ഴിഞ്ഞവര്‍ഷത്തെ പൊതുപരീക്ഷ ഫലത്തെ പ്രസംഗത്തില്‍ ‘ട്രോളി’​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ദേശീയ അടിസ്ഥാനത്തില്‍ വലിയ തമാശയായിരു​ന്നെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞവര്‍ഷം എസ്​.എസ്​.എല്‍.സി പരീക്ഷയില്‍ 1,25,509 കുട്ടികള്‍ക്കാണ് എ പ്ലസ്​ ലഭിച്ചത്​​.

ഇത്തവണ 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്‍റെ കാര്യത്തിലൊക്കെ നിലവാരമുള്ള ഫലമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഹയര്‍ സെക്കന്‍ഡറി ഫലത്തിനും അതേ നിലവാരമുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ എസ്​.എസ്​.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ ദേശീയതലത്തില്‍തന്നെ അംഗീകാരമുള്ള രീതിയിലാക്കാന്‍ വിദ്യാഭ്യാസവകുപ്പ്​ ജാഗ്രത പുലര്‍ത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂള്‍വിക്കി അവാര്‍ഡ്​ വിതരണ ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിനിടെയാണ്​ കഴിഞ്ഞവര്‍ഷ​ത്തെ പരീക്ഷഫലത്തിന്‍റെ നിലവാരക്കുറവ്​ പരോക്ഷമായി മന്ത്രി തന്നെ സമ്മതിച്ചത്​. 2021ല്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ശിവന്‍കുട്ടി നടത്തിയ ആദ്യ എസ്​.എസ്​.എല്‍.സി ഫലപ്രഖ്യാപനത്തെയാണ്​ ‘ദേശീയ തമാശ’യെന്ന്​ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക