തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിങ്ങിനോട് ശക്തമായി പ്രതികരിച്ച് ഗായിക സയനോര ഫിലിപ്പ്. ഒരു സംഗീത കോണ്‍സർട്ടിന്റെ ഭാഗമായി സയനോര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകളാണ് ഉയർന്നത്. എന്നാല്‍ ഉറച്ച ശബ്ദത്തിൽ കമന്റുകൾക്ക് മറുപടി പറയുകയാണ് താരം

.ഇവിടെ വന്ന് സദാചാരം വിളമ്ബുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതില്‍ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും, ഗായിക പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ എന്നെ കുറിച്ച്‌ എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച്‌ ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല, സയനോര വ്യക്തമാക്കി. ഗായികയ്ക്ക് പിന്തുണയറിയിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക