തിരുവനന്തപുരം: മതപരമായ കാരണങ്ങളാല്‍ കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രം എടുത്താല്‍ മതിയെന്ന നിലപാട് ആവര്‍ത്തിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരം ഒതുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.

രോഗങ്ങളുള്ളവരും മതപരമായ കാരണങ്ങളാലും വാക്‌സിനെടുക്കാത്ത 2282 അധ്യാപകരുണ്ടെന്നാണ് വിദ്യാഭ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. അത്തരക്കാര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസ്സെടുക്കട്ടെയെന്നുമാണ് മന്ത്രി പറഞ്ഞിരുന്നുയ. ഇതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുനന്നു. മതവിശ്വാസം പറഞ്ഞ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വീട്ടിലിരിക്കാനുള്ള ആനുകൂല്യം നല്‍കുന്നത് അവരെ പ്രീണിപ്പിക്കാനാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാക്‌സിന്‍ എടുക്കുന്നത് സ്വന്തം ഇഷ്ടമാണ്. എന്നാല്‍ വാക്‌സിനെടുക്കാതിരുന്നാല്‍ മരണകാരണമാകുന്ന രോഗം ഇവരിലൂടെ പടരാനുള്ള സാധ്യത വര്‍ധിക്കും. അത് മറ്റുള്ളവരുടെ ജീവന് അപകടമാകും. അതിനാല്‍ തൊഴിലിടങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ ആരോഗ്യകാരണങ്ങളല്ലാതെ വാക്‌സിനെടുക്കാത്തവരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിട്ടുണ്ട്. ആ മാതൃകയില്‍ സംസ്ഥാനത്തും വാക്‌സിനേഷന്‍ നടപ്പിലാക്കണം. കുട്ടികളുമായി അടുത്ത് ഇടപഴകുന്ന അധ്യാപകര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷനെന്നത് നിയമത്തിലൂടെ കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക