നൂതനമായ ഡിസ്പ്ലേ സാങ്കേതികവിദ്യ എല്‍ജിയെ സംബന്ധിച്ച്‌ പുതുമയുള്ള കാര്യമല്ല, എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്‌ക്രീനുകളുടെ നിര്‍മ്മാതക്കാളാണ് കമ്ബനി. എന്നാല്‍ എല്‍ജി പുറത്തിറക്കിയ ഏറ്റവും പുതിയ ഡിസ്പ്ലേ പാനല്‍ ഇതുവരെയുള്ളതില്‍ വെച്ച്‌ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. മടക്കുകയും വളച്ചൊടിക്കുകയും മാത്രമല്ല, വലിച്ചുനീട്ടാനും കഴിയുന്ന ഒരു സ്‌ക്രീനാണിത്.

എല്‍ജിയുടെ ഈ 12 ഇഞ്ച് പാനല്‍ 20 ശതമാനം വരെ നീട്ടാനും 14 ഇഞ്ച് വലുപ്പത്തില്‍ എത്തിക്കാനും 12 ഇഞ്ചിലേക്ക് തിരിച്ചെത്തിക്കാനും കഴിയും. പുതിയ ‘ഫ്രീ-ഫോം’ ഡിസ്‌പ്ലേ പാനല്‍ ഫര്‍ണിച്ചര്‍ ഫാബ്രിക് പോലുള്ള ചലിക്കുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണിയിലേക്ക് വന്നേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌ക്രീനിന്റെ സ്‌ട്രെച്ച്‌-വശം മൈക്രോ-എല്‍ഇഡികള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അവ സ്ട്രെയ്റ്റ് വയറുകള്‍ക്ക് പകരം എസ് ആകൃതിയിലുള്ള സ്പ്രിംഗുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് വലിക്കുമ്ബോള്‍ മുഴുവന്‍ മെക്കാനിസവും വികസിക്കുന്നു. ഡിസ്‌പ്ലേ പാനല്‍ റെസല്യൂഷന്‍ ഏകദേശം 100 പിക്‌സലില്‍ ആണ്. പൂര്‍ണ്ണമായി ആര്‍ജിബി സപ്പോര്‍ട്ട് ചെയ്യും.

എല്‍ജിയുടെ പുതിയ ഡിസ്പ്ലെ സ്‌കിന്‍ വെയേഴ്സ്, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഓട്ടോമൊബൈല്‍സ്, എയര്‍ക്രാഫ്റ്റുകള്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എല്‍ജി അവകാശപ്പെടുന്നു. ഭാരം കുറഞ്ഞ ഡിസൈന്‍ ഉള്ളതിനാല്‍ ഈ ഡിസ്പ്ലെ എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന സ്‌ട്രെച്ചബിള്‍ ടെക്‌നോളജി ഡിവൈസുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കും. പുതിയ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ മേഖലകളില്‍ ഉപയോഗം കണ്ടെത്താന്‍ കഴിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക