ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ് ടി എക്സിന്റെ സി ഇ ഒ ആയ സാം ബാങ്ക്മാന്‍- ഫ്രൈഡിന്റെ പതനത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബിസിനസ് ലോകം. ലോകത്തിലെ ശതകോടീശ്വരന്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ പാപ്പരായിരിക്കുകയാണ് സാം ബാങ്ക്മാന്‍. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും തന്റെ ആസ്തിയില്‍ 16 ബില്യണ്‍ ഡോളര്‍ ( ഏകദേശം ഒരുലക്ഷം കോടി) രൂപയുടെ നഷ്ടമാണ് സാം ബാങ്ക്മാന് വന്നത്.

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം സാം ബാങ്ക്മാന്റെ 94 ശതമാനത്തോളം ആസ്തിയും ഇടിഞ്ഞു. എഫ് ടി എക്സിനെ എതിരാളികളായ ബിനാന്‍സ് ഏറ്റെടുക്കുന്നു എന്ന പ്രഖ്യാപനം വന്നതാണ് സാം ബാങ്ക്മാന് തിരിച്ചടിയായത്. ബിനാന്‍സ് സി ഇ ഒ ചാങ്‌പെങ് സാവോ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എഫ് ടി എക്സ് സാമ്ബത്തിക പ്രതിസന്ധി നേരിടുന്നു എന്നും സഹായം അഭ്യര്‍ത്ഥിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെയാണ് സാം ബാങ്ക്മാന്റെ ആസ്തി ഇടിഞ്ഞത്. കഴിഞ്ഞ ദിവസം ക്രിപ്റ്റോ ലോകം കണ്ട ഏറ്റവും വലിയ ബാധ്യതകളുമായി എഫ് ടി എക്സ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തതായി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കമ്ബനിയുടെ തകര്‍ച്ചയെ തുടര്‍ന്ന് സാം ബാങ്ക്മാന്‍-ഫ്രൈഡ് സിഇഒ സ്ഥാനം രാജി വെച്ചിരുന്നു. ജോണ്‍ ജെ റെ ആണ് കമ്ബനിയുടെ പുതിയ സിഇഒ.

എഫ് ടി എക്സിന്റെ ക്രിപ്റ്റോ ടോക്കണ്‍ എഫ് ടി ടി നിക്ഷേപകര്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് കമ്ബനിയിലെ പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ എഫ് ടി ടിയുടെ മൂല്യം 74 ശതമാനത്തോളം ആണ് ഇടിഞ്ഞിരുന്നു. ഇതോടെയാണ് എഫ് ടി എക്‌സ് മുഖ്യ എതിരാളിയായ ബിനാന്‍സിനെ സമീപിച്ചത്. എന്നാല്‍ ആദ്യം കമ്ബനി ബിനാന്‍സ് ഏറ്റെടുത്തേക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇത് നടന്നില്ല.

30 കാരനായ സാം ബാങ്ക്മാന്‍-ഫ്രൈഡിന്റെ ആസ്തി 26 ബില്യണ്‍ ഡോളറായിരുന്നു. പിന്നീട് ആഴ്ചയുടെ തുടക്കത്തില്‍ അദ്ദേഹത്തിന് ഏകദേശം 16 ബില്യണ്‍ ഡോളറായി ആസ്തി കുറഞ്ഞു. ബ്ലൂംബെര്‍ഗ് സൂചിക ട്രാക്ക് ചെയ്യാത്ത ആസ്തികള്‍ ബാങ്ക്മാന്‍-ഫ്രൈഡ് സ്വന്തമാക്കിയിരിക്കാന്‍ സാധ്യതയുണ്ട്. അതേസമയം സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനത്തിന് യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി സാം ബാങ്ക്മാന്‍ നേരിട്ടേക്കാം. 2019 ല്‍ ആണ് സുഹൃത്ത് ഗ്യാരി വാങുമായി ചേര്‍ന്ന് സാം ബാങ്ക്മാന്‍ എഫ് ടി എക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്ബനി ആരംഭിക്കുന്നത്. ക്രിപ്‌റ്റോ വിപണി തകര്‍ന്നപ്പോള്‍ പ്രതിസന്ധിയിലായ എക്‌സ്‌ചേഞ്ചുകളെയും സ്ഥാപനങ്ങളെയും സഹായിക്കാന്‍ സാം ബാങ്ക്മാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക