ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം ഇന്ത്യയിലേക്കും. ഇതും കേരളത്തിലാണ് ആദ്യമായി ഉണ്ടായത്. കോഴിക്കോടാണ് ഹിജാബ് കത്തിച്ച്‌ വന്‍ പ്രതിഷേധം നടന്നത്. ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം നടന്നത്. ഇന്ത്യയിലാദ്യമായിട്ടാണ് ഹിജാബ് കത്തിച്ച്‌ പ്രതിഷേധം നടക്കുന്നത്. നിരവധി മുസ്ലിം സ്ത്രീകളും പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

കോഴിക്കോട് നഗരത്തിലെ പ്രൊവിഡന്‍സ് വനിതാ കോളെജില്‍ ഹിജാബ് അനുവദിക്കാത്തതിന് സമരം നടത്തുന്നതിനിടെയാണ് ഹിജാബ് കത്തിച്ച്‌ പ്രതിഷേധവുമായി യുവതികള്‍ വെല്ലുവിളികളുമായി രംഗത്തെത്തുന്നത്.ഇറാനില്‍ മാസങ്ങളായി ഹിജാബ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചതിന് മഹ്‌സ അമിനി എന്ന 22 കാരിയെ സദാചാര പോലീസ് ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ അമ്മമാരും യുവതികളും രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹിജാബ് കത്തിച്ചുള്ള പ്രതിഷേധം മതമൗലികവാദികളെ ഞെട്ടിച്ചിരിക്കുകയാണ്. പഠിക്കാന്‍ പോയില്ലേലും വേണ്ടില്ല ഹിജാബ് വേണമെന്ന് വാദിക്കുന്നവര്‍ക്ക് മുഖത്തേറ്റ അടിയായിരിക്കുകയാണ് ഈ പ്രതിഷേധം. മുസ്ലീം സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ ഞെട്ടലിലാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍.അതേസമയം പോപ്പുലര്‍ ഫ്രണ്ട് ആണ് ഇന്ത്യയിലും കേരളത്തിലും ഹിജാബ് നിര്ബന്ധമാക്കിയതെന്നാണ് സമരക്കാരുടെ പക്ഷം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക