മലപ്പുറം: ഗ്രാമപഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന സി പി എം നേതാവ് പിടിയില്‍. താനാളൂര്‍ തയ്യില്‍പറമ്ബില്‍ പ്രമിത്ത് (32) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

പഞ്ചായത്തംഗത്തെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പ്രമിത്തിനെതിരെയുള്ള പരാതി. സെപ്‌തംബര്‍ പന്ത്രണ്ടിനാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാദേശിക സി പി എം നേതാവായ പ്രമിത്തിനെ ഒളിവില്‍ കഴിയാന്‍ പൊലീസ് സഹായിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് കോടതി തള്ളിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക