കോഴിക്കോട്: താമരശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. താമരശേരി-എടവണ്ണ സംസ്ഥാന പാതയില്‍ താമരശേരിക്ക് സമീപം കുടുക്കില്‍ ഉമ്മരത്താണ് അപകടം. ഓള്‍ ഇന്ത്യാ പര്യടനത്തിനായി പുറപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്.

യാത്രക്കാരായ മനീഷ്, ജോഷി എന്നിവര്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക