കേരളക്കരയെ പിടിച്ച്‌ കുലുക്കിയ കേസാണ് പാറശാലയില്‍ ഷാരോണ്‍ വധക്കേസ്. കാമുകി കഷായത്തില്‍ വിഷം കലക്കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നിരവധി വാര്‍ത്തകളും ട്രോളുകളും പുറത്ത് വന്നിരുന്നു. ദിനംപ്രതി പുതിയ സംഭവങ്ങള്‍ വാര്‍ത്തകളായി എത്തുന്നതിന് പിറകേയാണ് ഇടതുപക്ഷ സഹയാത്രികനായ സന്ദീപാനന്ദ ഗിരി പാറശ്ശാല കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ ട്രോളുമായി രംഗത്തെത്തിയത്.

എന്നാല്‍ കടുത്ത സ്ത്രീ വിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന പ്രസ്തുത ട്രോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. സമൂഹമാധ്യമങ്ങളില്‍ സീവമായി നില്‍ക്കുന്ന പലരും സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തി. പൊതു സമൂഹത്തില്‍ നിന്നും വലിയ രീതിയിലുള്ള വിമശനങ്ങളാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റിനെതിരെ ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിനേശ് മാംഗോ ജ്യുസ് പിടിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ചിത്രത്തോടൊപ്പമാണ് സന്ദീപാനന്ദഗിരി കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷരഹിതമായത് 💯 ശതമാനം വിശ്വസിച്ച്‌ കാമുകനും കാമുകിക്കും കുടിക്കാവുന്നത്, ഒരു ദിനേശ് ഉത്പന്നം´ എന്നുള്ള കുറിപ്പാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിന്റെ കൂടെ കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ അനുബന്ധ കുറിപ്പും കൂടി സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കുടിക്കുന്നതിന് മുന്‍പ് സീല്‍ പൊട്ടിയിട്ടില്ല എന്ന് ഉറപ്പു വരുത്തുക’ എന്നാണ് അനുബന്ധമായി ഇദ്ദേഹം കുറിച്ചിരിക്കുന്നത്.

https://m.facebook.com/story.php?story_fbid=pfbid0hqoxfLYNToVdM3pzV6pUKkq6DocRfCLAt6zWxbTZCECmtNcYenq3yGGvznYUTnnWl&id=100064565534823

സന്ദീപാനന്ദഗിരിയുടെ സ്ത്രീവിരുദ്ധ പോസ്റ്റിന് എതിരെ സ്വന്തം വാളില്‍ത്തന്നെ വലിയ വിമര്‍ശനങ്ങളാണ് കമന്റുകളായി എത്തുന്നത്. കഷ്ടം, ഇങ്ങനെ തരംതാഴരുതെന്ന ഉപദേശമാണ് പലരും നല്‍കിയിരിക്കുന്നത്. ചില കഷായങ്ങളും, ചില കാഷായങ്ങളും ആണ് പ്രശ്നം, കഷ്ടം 🙁 ഔചിത്യം എന്ന വാക്കിന്റെ അര്‍ഥം ഗീതയില്‍ ഉണ്ടാവില്ല അല്ലെ, ലോകത്തു ഉള്ളത് എല്ലാം ഉണ്ട് എന്നൊക്കെ ഓരോരുത്തര് പറഞ്ഞു കേള്‍ക്കാറുണ്ട്- എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും കമന്റുകളായി എത്തിയിട്ടുണ്ട്. `ഇയാള് ഇജ്ജാതി ഊളയാണോ? ഒരു മനുഷ്യനെ കൊന്നു കളഞ്ഞ സംഭവത്തെ ഇത്തരം ട്രോളുകള്‍ കൊണ്ട് നോര്‍മലൈസ് ചെയ്യാന്‍? എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍ സജീവമായി നില്‍ക്കുന്ന പലരും അസന്ദീപാനന്ദഗിരിയുടെ പോസ്റ്റ് വിമര്‍ശന കുറിപ്പോടെ ഷെയര്‍ ചെയ്തിട്ടുണ്ട്. കാവിയണിഞ്ഞ വേട്ടാവളിയന്‍, ഇവനെയൊക്കെയാണല്ലോ സഖാക്കന്മാര്‍ എടുത്തോണ്ട് നടക്കുന്നത് എന്നാണ് സുഭാഷ് കുമാരപുരം പോസ്റ്റ് ഷെയര്‍ ചെയ്ത് കുറിച്ചിരിക്കുന്നത്. ആക്ടിവിസ്റ്റും നടിയുമായ ലാലിയും സന്ദീപാനന്ദഗിരിയുടെ പോസ്റ്റിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. സന്യാസം എന്നത് ബ്രഹ്മചര്യമോ ലൗകിക സുഖങ്ങള്‍ വേണ്ടെന്ന് വക്കലോ ബന്ധങ്ങള്‍ അറുത്തു കളയലോ മതഗ്രന്ഥങ്ങള്‍ കാണാതെ പഠിച്ച്‌ പറയലോ അല്ല. അത് നാവിനേം ചിന്തകളേം അടക്കലാണ്. ജീവിതത്തിന്റെ ആത്യന്തിക സത്യം അറിയലാണ്. അതിന്റെ വ്യര്‍ഥത തിരിച്ചറിയലാണ്. കുറഞ്ഞ പക്ഷം അവനവനെ മനസ്സിലാക്കലാണ്. സന്ദീപാനന്ദഗിരി ഒരു പരാജയമാണ്- എന്ന കുറിപ്പോടെയാണ് ലാലി കഷായപോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക