മലയാളികളുടെ പ്രിയ നടന്മാരില്‍ മുന്‍നിരയിലുള്ള ആളാണ് ശ്രീനിവാസന്‍. അഭിനേതാവിനെക്കാള്‍ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തും ആണെന്ന് പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തില്‍ ശ്രീനിവാസന്‍ തെളിയിച്ചു കഴിഞ്ഞു. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന അസുഖത്തെ തോല്‍പ്പിച്ച്‌ തിരിച്ചു വരവിന്റെ വക്കിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം അദ്ദേഹം സിനിമയിലേക്കും തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.

ഈ അവസരത്തില്‍ ശ്രീനിവാസന്‍ പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനും നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍. കാറില്‍ വന്നിറങ്ങിയ ശ്രീനിവാസനെ മകന്‍ വിനീത് കൈ പിടിച്ച്‌ വിവാഹ വേദിയിലേക്ക് ആനയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഡിറ്റോറിയത്തിന് അകത്തെത്തിയ താരം മോഹന്‍ലാലിനൊപ്പം ഇരിക്കുന്നതും നിറ ചിരിയോടെ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഒരിടവേളയ്ക്ക് ശേഷം പ്രിയ നടന്‍ പൊതുവേദിയില്‍ എത്തിയ സന്തോഷത്തിലാണ് മലയാളികള്‍ ഇപ്പോള്‍.

അസുഖബാധിതനായ ശ്രീനിവാസനെ മാര്‍ച്ച്‌ 30 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച്‌ 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശേഷം ഏപ്രില്‍ 19ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.

കുറുക്കന്‍ എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ശ്രീനിവാസനൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബ ഹസ്സന്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക