വിവാഹപ്പിറ്റേന്ന് യുവതിയെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമട ചെമ്മണാമ്ബതി സ്വദേശി നന്ദിനിയാണ് മരിച്ചത്. പഴനി സ്വാമിയുടെയും പൊന്നാത്താളിന്റെയും മകളായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി കാളിയാപുരം സ്വദേശി കവിനുമായി ഞായറാഴ്ചയാണ് നടന്നത്.

വധുവിന്റെ വീട്ടില്‍ വച്ച്‌ നടന്ന വിവാഹത്തിനു ശേഷം ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് വരന്‍ താമസിച്ചത്. തിങ്കളാഴ്ച വൈകിട്ട് നന്ദിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 5.30 ഓടെ സമീപത്തെ തോട്ടത്തില്‍ നന്ദിനിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരിച്ചു. ചാണകത്തില്‍ കലര്‍ത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെയും പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക