ലണ്ടന്‍: ബിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സെലിബ്രിറ്റി ഷെഫ് സഞ്ജയ് റെയ്‌ന റിഷി സുനകിനൊപ്പമെടുത്ത സെല്‍ഫി വീഡിയോയില്‍ ഒരാളെ ‘വിജയ് മാമാ’ എന്ന് വിളിച്ചതാണ് ഇന്ത്യയിലെ ട്വിറ്ററാറ്റികളില്‍ കൗതുകമുണ്ടാക്കിയിരിക്കുന്നത്. താനും റിഷി സുനക്കും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന ട്വിറ്റര്‍ വീഡിയോക്ക് ‘ഇനി വിസ ഓണ്‍ അറൈവല്‍ പക്കാ’ എന്ന മേല്‍ക്കുറിപ്പാണ് ഇട്ടിരിക്കുന്നത്. വീഡിയോക്ക് കീഴെ കമന്റുകളുമായി നിരവധി പേരെത്തി.

‘മാമാ..നിങ്ങളോട് ഹലോ പറയാന്‍ ഒരാള്‍ എന്റെ കൂടെയുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് സഞ്ജയ് റെയ്‌ന ക്യാമറ പാന്‍ ചെയ്യുന്നു. ഫ്രെയ്മില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വരുന്നു. ‘ഹലോ വിജയ് മാമ, ഹായ് ഞാന്‍ ഋഷി, സുഖമാണോ നിങ്ങള്‍ക്ക്, ഇന്ന് 10 ഡൗണിങ് സ്ട്രീറ്റിലേക്ക് വരണം. എന്നെ കാണാന്‍ മാമന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയെത്തുമ്ബോള്‍ നിങ്ങളുടെ മരുമകനായ സഞ്ജയിനോട് അവിടെ എത്തിക്കാന്‍ പറയൂ’ റിഷി സുനക് വിജയ് മാമനെ ക്ഷണിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ പറയുന്ന വിജയ് മാമ ആരെന്നറിയാനുള്ള ആകാംഷയിലാണ് ആളുകള്‍. വിജയ് മല്ലയ്യയാണോ വിജയ് മാമ എന്നു ചോദിച്ചും കമന്റുകള്‍ എത്തി. ഋഷി സുനകിന്റെ എളിമയെ പ്രകീര്‍ത്തിച്ചും കമന്റുകളെത്തി. ‘തീര്‍ച്ചയായും’ എളിമയുള്ളയാളെന്ന് സെലിബ്രിറ്റി ഷെഫ് മറുപടി നല്‍കി . ഇന്ത്യയില്‍ നിന്ന് ലോണെടുത്ത് മുങ്ങി ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്ന വിജയ് മല്ല്യയാണ് കക്ഷിയെന്ന് ചിലര്‍ ട്രോളുന്നുണ്ട്. അമിതാഭ് ബച്ചന്റെ ഹിറ്റ് കഥാപാത്രങ്ങളുടെ പേരാണ് വിജയ് എന്നതിനാല്‍ ബിഗ്ബിയുടെ വിജയ് ആണ് മാമയെന്ന് ചിലര്‍. അതേ സമയം റെയ്‌ന വീഡിയോയിട്ട് കബളിപ്പിക്കുകയാണെന്നും വിജയ് മാമ സാങ്കല്‍പിക കഥാപാത്രമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക