ബാറില്‍ ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു.വ്യാഴാഴ്ച രാത്രി എട്ടുമണിയോ കോട്ടയം മണര്‍കാട്ല രാജ് ഹോട്ടലിലായിരുന്നു സംഘര്‍ഷം. ജീവനക്കാരും മദ്യപസംഘവും തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലവസാനിച്ചത്.

രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച ശേഷം പണം ഗൂഗിള്‍ പേ വഴി പണമടയ്ക്കാമെന്ന് പറഞ്ഞത് ബാര്‍ ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ജീവനക്കാരും മദ്യപസംഘവും തമ്മില്‍ തര്‍ക്കമുണ്ടായി ഇത് സംഘര്‍ഷത്തിലെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യപിക്കാനെത്തിയവര്‍ പുറത്തുനിന്ന് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരുമായി കൂട്ടയടിയുണ്ടായി. ബാറിനുള്ളില്‍ തുടങ്ങിയ ദേശീയപാതയിലേക്ക് വരെ എത്തി. സംഘര്‍ഷത്തില്‍‌ അടിയേറ്റ ഇരുകൂട്ടരും ചിതറിയോടി. രാത്രി പതിനൊന്നരയോടെ ബാറിന് മുന്നില്‍ വീണ്ടും എത്തിയ മദ്യപസംഘത്തില്‍പ്പെട്ടവരെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അടികൊണ്ട് വഴിയില്‍കിടന്ന ഒരാളെ പോലീസ് ആശുപത്രിയിലാക്കി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക