ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ സ്ഫോടനം. രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പെടെ നാല് പേർക്കാണ് പരുക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വൈറ്റ്‌ഫീല്‍ഡ് ഏരിയയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടല്‍ ശൃഖലകളില്‍ ഒന്നാണ് രാമേശ്വരം കഫേ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക