ബംഗളൂരു രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്. കഫേയിലെ സിസിടിവിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. രാമേശ്വരം കഫേ ഇവിടെ പ്രശസ്തമാണ്, ഉച്ചഭക്ഷണ സമയങ്ങളില്‍ സാധാരണഗതിയില്‍ വളരെ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

സ്‌ഫോടനത്തില്‍ ഒമ്ബത് പേർക്ക് പരിക്കേറ്റതായി കർണാടക പൊലീസ് ഡയറക്ടർ ജനറല്‍ (ഡിജിപി) അലോക് മോഹനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൂർണവിവരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടക്കുന്നുണ്ട്. എഫ്.എസ്.എല്‍ സംഘത്തില്‍ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. അത് കിട്ടിയ ശേഷം പ്രതികരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡ് പ്രദേശത്താണ് കഫേ സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗില്‍ വച്ചിരുന്ന ഒരു വസ്തു പൊട്ടിത്തെറിച്ച്‌ കഫേയിലും പരിസരത്തും കറുത്ത പുക ഉയരാൻ ഇടയാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് സംഘം വസ്തുക്കള്‍ ശേഖരിച്ചു വരികയാണെന്നും പരിശോധനകള്‍ക്ക് ശേഷം സ്‌ഫോടനത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക