ബംഗളൂരുവിലെ ജലപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ഒന്നു ആശ്വാസത്തില്‍ കുളിക്കാനോ മുഖം കഴുകാനോ എന്തിനധികം ഭക്ഷണം പാചകം ചെയ്യാൻ പോലും ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയാണ് നഗരം ഒന്നടങ്കം നേരിടുന്നത്. ഇവിടുത്തെ വീടുകളെയും താമസക്കാരെയും മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവരെയും ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ഭൂഗർഭ ജലനിരപ്പില്‍ വലിയ ശോഷണമാണ് ഈ കാലയളവില്‍ ബംഗളൂരുവിൽ അനുഭവപ്പെട്ടത്. നഗരത്തിന്‍റെ പല മേഖലകളിലുയം ജല പ്രതിസന്ധി അനുഭവപ്പെട്ടുവെങ്കിലും കണക്കുകളനുസരിച്ച്‌ ബെംഗളൂരു ഈസ്റ്റിലാണ് ജലപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചതായി കാണപ്പെട്ടത്. ജലക്ഷാമം രൂക്ഷമായ ബാംഗ്ലൂരിലെ മറ്റിടങ്ങള്‍ ഏതൊക്കെയെമന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെംഗളൂരു സൗത്ത് സോണ്‍: എച്ച്‌എസ്‌ആർ ലേഔട്ട്ബൊമ്മനഹള്ളിഹൊസ്കെരെഹള്ളിചിക്കപ്പേട്ടയെലച്ചേനഹള്ളി

ബെംഗളൂരു വെസ്റ്റ് സോണ്‍: രാജാജിനഗർ ആറാം ബ്ലോക്ക്പീനിയബാഗല്‍ ഗുണ്ടെബാപ്പുജി നഗർ

ബെംഗളൂരു ഈസ്റ്റ് സോണ്‍: കെ ആർ പുരംരാമമൂർത്തിനഗർമാറത്തഹള്ളി

ബെംഗളൂരു ഈസ്റ്റ് സോണ്‍: കെ ആർ പുരം രാമമൂർത്തി നഗർ മാറത്ത ഹള്ളി

ബെംഗളൂരു നോർത്ത്: ഡി ജെ ഹള്ളി വയലിക്കാവല്‍

റിയൽ എസ്റ്റേറ്റ് മൂല്യം കുത്തനെ ഇടിയും: ബംഗളൂരു നഗരത്തിലെ ഈ മേഖലകളിൽ പലതും ഭൂമിക്ക് പൊന്നും വിലയുള്ളവയാണ്. സ്ക്വയർഫീറ്റിന് ലക്ഷങ്ങൾ വരെ വില വരുന്ന ഭൂമി ഈ പ്രദേശത്തുണ്ട്. എന്നാൽ ജല ദൗർലഭ്യം ഈ പ്രദേശങ്ങളുടെ റിയൽ എസ്റ്റേറ്റ് മൂല്യം കുത്തനെ പിടിക്കുമെന്നും വിലയിരുത്തൽ ഉണ്ട്. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളിൽ ഉൾപ്പെടെ നിക്ഷേപം നടത്തിയ ചെറുകിടക്കാർ വരെ ആശങ്കയിലും ആണ്.

വരള്‍ച്ച ബാംഗ്ലൂരില്‍ മാത്രമല്ല: ഒരു മാസത്തിലേറെയായി ബംഗളൂരു വലിയ ജലപ്രതിസന്ധിയിലാണ്. എന്നാല്‍ പട്ടികയില്‍ ബാംഗ്ലൂർ മാത്രമല്ലെന്നാണ് സെൻട്രല്‍ വാട്ടർ കമ്മീഷൻറെ റിപ്പോർട്ട് പറയുന്നത്. ഈ മേഖലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നതിനാല്‍ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളും ഈ വേനല്‍ക്കാലത്ത് ജലക്ഷാമം നേരിടുമെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക