ഇലന്തൂർ ഇരട്ട നരബലി കേസിനു പിന്നാലെ തന്റെ പേര് പുറത്തുപറയാൻ പോലും പറ്റാത്ത അവസ്ഥയായെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കേസിലെ പ്രതികളിൽ ഒരാളുടെ പേര് ഷാഫി എന്നായത് തനിക്കും അപമാനം ആയെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. സ്വന്തം പേര് പുറത്തു പറയാൻ പറ്റാത്ത അവസ്ഥയായി.

നരബലി വാർത്ത പുറത്തു വന്നതിനു പിന്നാലെ ചില ദൃശ്യ മാധ്യമങ്ങളിൽ വന്ന ഫ്ലാഷ് ന്യൂസും തലവേദനയായി. ഷാഫി പറമ്പിൽ മൃതദേഹ ഭാഗങ്ങൾ കുഴിച്ചിടാൻ നിർദ്ദേശിച്ചു എന്നായിരുന്നു ഇത്. ഷാഫിക്കു ശേഷം ഒരു കോമ ഇട്ടായിരുന്നവെങ്കിൽ തനിക്ക് സമാധാനം കിട്ടിയേനെയെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസിന്റെ സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പിൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവോത്ഥാനത്തിന്റെ പ്രചാരകരെന്ന് നടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നൽകിയ തണലിന്റെ മറവിലാണ് ഇലന്തൂരിലെ നരബലി അരങ്ങേറിയതെന്ന് അദ്ദേഹം ആരോപിച്ചു. 17 കേസിലെ പ്രതിയായ ക്രിമിനലിനെ അഴിക്കുള്ളിൽ തള്ളാതെ കയറൂരിവിട്ട പൊലീസ് സംവിധാനവും സാമൂഹിക പ്രശ്നം സൃഷ്ടിച്ചു. സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയും അന്ധവിശ്വാസ വ്യവസായം കൊഴുക്കുന്നു. രാഷ്ട്രീയഭേദമില്ലാതെ എല്ലാ യുവജനങ്ങളും ഈ വിപത്തിന് എതിരെ മുന്നോട്ട് വരണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക