ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ദാനശീലന്‍ എന്ന പദവി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് സോഫ്റ്റ് വെയര്‍ ഭീമനായ എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍. പ്രതിവര്‍ഷം 1,161 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ചെലവാക്കുന്നത്. 77 കാരനായ വ്യവസായി പ്രതിദിനം 3 കോടി രൂപ സംഭാവന നല്‍കിക്കൊണ്ടാണ് ഒന്നാം സ്ഥാനം വീണ്ടെടുത്തത്.

വിദ്യാഭ്യാസ മേഖലയിലേക്കാണ് നാടാര്‍ കൂടുതല്‍ സംഭാവന നല്‍കുന്നത്. അദ്ദേഹത്തിന്റെ ശിവ് നാടാര്‍ ഫൗണ്ടേഷന് കീഴില്‍ എസ്‌എസ്‌എന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, വിദ്യാഗ്യാന്‍, ശിവ് നാടാര്‍ യൂണിവേഴ്‌സിറ്റി, ശിവ് നാടാര്‍ സ്‌കൂള്‍, ശിക്ഷാ ഇനിഷ്യേറ്റീവ്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിപ്രോയുടെ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. 484 കോടി രൂപയാണ് അസിം പ്രേംജി പ്രതിവര്‍ഷം സംഭാവന നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 411 കോടി രൂപ സംഭാവന നല്‍കി മൂന്നാം സ്ഥാനം നിലനിര്‍ത്തി. റിലയന്‍സ് ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗത്തില്‍ പ്രതിദിനം 1,000 ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുകയും ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കായി ഇത് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിര ഉപജീവനമാര്‍ഗം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക പരിഷ്‌കരണം എന്നിവയില്‍ 242 കോടി രൂപ സംഭാവന നല്‍കിയ കുമാര്‍ മംഗലം ബിര്‍ള നാലാം സ്ഥാനം നേടിയിട്ടുണ്ട്. സെരോദയുടെ നിതിന്‍ കാമത്തും നിഖില്‍ കാമത്തും സംഭാവന 300% വര്‍ധിപ്പിച്ച്‌ 100 കോടിയാക്കി. വനിതകളില്‍, രോഹിണി നിലേകനി 120 കോടി രൂപ സംഭാവന നല്‍കി ഏറ്റവും ദാനശീലയായ ജീവകാരുണ്യ പ്രവര്‍ത്തക എന്ന പദവി സ്വന്തമാക്കി. ലീന ഗാന്ധി തിവാരിയും അനു ആഗയും യഥാക്രമം 21 കോടിയും 20 കോടിയും സംഭാവന നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക