ബോളിവുഡ് ചിത്രങ്ങളുടെ പരാജയങ്ങള്‍, മികച്ച ഹോളിവുഡ് ചിത്രങ്ങള്‍ റിലീസിന് എത്താതിരുന്നത്, ഒ ടി ടി യുടെ പ്രചാരം വര്‍ധിച്ചത് എന്നീ കാരണങ്ങളാൽ ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ഓപ്പറേറ്ററായ പി വി ആര്‍ (PVR Ltd) 2022 -23 രണ്ടാം പാദത്തില്‍ 71.23 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ 53.38 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഇന്ത്യ -ശ്രീലങ്ക എന്നിവിടങ്ങളിലായി 75 നഗരങ്ങളില്‍ 864 സ്ക്രീനുകള്‍, 175 സിനിമ ശാലകള്‍ പി വി ആര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.10 പുതിയ സ്ക്രീനുകള്‍ ആരംഭിച്ചിട്ടുണ്ട്. 110 -125 സ്ക്രീനുകള്‍ കൂടി ഈ സാമ്ബത്തിക വര്‍ഷം ആരംഭിക്കും.

വലിയ പ്രതീക്ഷയോടെ എത്തിയ ബോളിവുഡ് ചിത്രങ്ങള്‍ പലതും പരാജയമായി. ഷംഷേര (സമാഹരിച്ചത് 43 കോടി രൂപ), രക്ഷാ ബന്ധന്‍ (44 കോടി രൂപ), ലാല്‍ സിംഗ് ചദ്ദ (59 കോടി രൂപ) എന്നിങ്ങനെ പോകുന്നു ഫ്ലോപ്പുകളുടെ കണക്ക്. തോര്‍ (102 കോടി രൂപ), ബ്രഹ്മാസ്ത്ര (245 കോടി രൂപ) എന്നിവയാണ് 100 കോടി കളക്ഷന്‍ ഭേദിച്ച ചിത്രങ്ങള്‍. കാണികളുടെ എണ്ണം മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച്‌ 28 % കുറഞ്ഞ് 18 ദശലക്ഷമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിലീസ് ചെയ്ത ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷന്‍ 2019 -20 നെ അപേക്ഷിച്ച്‌ 47 % ഇടിഞ്ഞു. കാണികളുടെ എണ്ണത്തില്‍ 40 % ഇടിവുണ്ടായി. 2022 -23 മൂന്നാം പാദത്തില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. പൊന്നിയന്‍ സെല്‍വന്‍ -1, വിക്രം വേദ (Vikram Vedha), കാന്താര (Kantara) എന്നി ചിത്രങ്ങള്‍ക്ക് കാണികളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന അവതാര്‍, ദൃശ്യം 2, രാം സേതു, സിര്‍ക്സ്, കിസി കി ബായ് കിസി കി ജാന്‍ എന്നി ചിത്രങ്ങള്‍ ബോക്സ് ഓഫിസിന് പ്രതീക്ഷ നൽകുന്നുണ്ട്.

പി വി ആര്‍- ഇനോക്സ് എന്നിവ ലയിപ്പിക്കാനുള്ള നിര്‍ദേശത്തിന് ദേശിയ കമ്ബനി നിയമ ട്രൈബ്യുണല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ലയനം പൂര്‍ത്തിയാകുന്നതോടെ പി വി ആര്‍-ഇനോക്സ് കമ്ബനിയുടെ സാമ്ബത്തിക ഫലം മെച്ചപ്പെടുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.തിയറ്ററുകളില്‍ തിരക്ക് കുറഞ്ഞതോടെ ശരാശരി ടിക്കറ്റ് നിരക്ക് 250 രൂപയില്‍ നിന്ന് 224 രൂപയായി കുറഞ്ഞു. ഭക്ഷണം -പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച്‌ 29 % കുറഞ്ഞ് 230.3 കോടി രൂപയായി, പരസ്യ വരുമാനം 9 % ഇടിഞ്ഞ് 57.2 കോടി രൂപയായി.

തിയറ്ററുകളില്‍ തിരക്ക് കുറഞ്ഞതോടെ ശരാശരി ടിക്കറ്റ് നിരക്ക് 250 രൂപയില്‍ നിന്ന് 224 രൂപയായി കുറഞ്ഞു. ഭക്ഷണം -പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച്‌ 29 % കുറഞ്ഞ് 230.3 കോടി രൂപയായി, പരസ്യ വരുമാനം 9 % ഇടിഞ്ഞ് 57.2 കോടി രൂപയായി. വരാനിരിക്കുന്ന മികച്ച ബോളിവുഡ്, പ്രാദേശിക ഭാഷ ചിത്രങ്ങള്‍ കൂടുതല്‍ കാണികളെ തീയറ്ററുകളിലേക്ക് ആകര്ഷിക്കുമെന്ന പി വി ആര്‍ ചെയര്‍മാന്‍ അജയ് ബിജ്‌ലി അഭിപ്രായപ്പെട്ടു. പി വി ആര്‍ ഓഹരികളില്‍ നിക്ഷേപിച്ചവരും പുതുതായി നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവരോടും ബ്രോക്കിങ് സ്ഥാപനങ്ങള്‍ വാങ്ങാനുള്ള (Buy) നിര്‍ദേശമാണ് നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക