ഹോട്ടല്‍ സേവന ദാതാവായ ഒയോ നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്‍റെ (2022-23) ആദ്യ പാദത്തില്‍ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഐപിഒ അപേക്ഷയുമായി (ഡിആര്‍എച്ച്‌പി) ബന്ധപ്പെട്ട് സെബിക്ക് സമര്‍പ്പിച്ച സപ്ലിമെന്‍ററി ഡോക്യുമെന്‍റിലാണ് ആദ്യ പാദ ഫലം ഉള്‍പ്പെടുത്തിയത്. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,459 കോടി രൂപയുടെ വരുമാനമാണ് കമ്ബനി നേടിയത്.

1,910 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ കമ്ബനിയുടെ ചെലവ്. കമ്ബനിയുടെ പ്രവര്‍ത്തന നഷ്ടം കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 4,103 കോടി രൂപയില്‍ നിന്ന് 2,140 കോടി രൂപയായി ഒയോ കുറച്ചിരുന്നു. 2021-22 ല്‍ ഒയോയുടെ മൊത്തം വരുമാനം 4,781.4 കോടി രൂപയായിരുന്നു. കോവിഡ് -19 ലോക്ക്ഡൗണുകള്‍ അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനം 20 ശതമാനം ഉയര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗര്‍വാളിന്‍റെ പ്രതിഫലം കഴിഞ്ഞ വര്‍ഷം 250 ശതമാനം വര്‍ധിച്ചു. 2021-22ല്‍ 5.6 കോടി രൂപയായിരുന്നു റിതേഷിന്‍റെ പ്രതിഫലം. കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടിയായിരുന്നു. വിപണി സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 2023 ന്‍റെ തുടക്കത്തില്‍ കമ്ബനി ഒരു ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക