കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി പോരാടുന്ന അമ്മമാരുടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ടല്ലൊ. ഇക്കാര്യത്തില്‍ മൃഗങ്ങളും മുന്നില്‍ത്തന്നെയാണ്. ശത്രുക്കള്‍ എത്ര വലിയവരാണെങ്കിലും മക്കള്‍ക്കായി അവര്‍ സ്വന്ത ജീവന്‍ കളഞ്ഞും പോരാടുന്ന നിരവധി സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് അനിമല്‍സ് പവേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ജിറാഫ് കുഞ്ഞിനെ ഒരു സിംഹം ആക്രമിക്കുന്നതാണുള്ളത്. സിംഹം ചെറിയ ജിറാഫിന്‍റെ കഴുത്തില്‍ പിടുത്തമിടുമ്ബോള്‍ പെട്ടെന്ന് അവിടെക്കെത്തുകയാണ് തള്ള ജിറാഫ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത് സിംഹത്തെ തുരത്തുകയാണ്.വലിയ ജിറാഫ് വരുമ്ബോള്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നുകളയുന്ന സിംഹത്തിനെ ദൃശ്യങ്ങളില്‍ കാണാം. ഏതായാലും തള്ള ജിറാഫിന്‍റെ ഈ ധൈര്യം നെറ്റിസണ്‍ ലോകത്ത് ചര്‍ച്ചയായി.നിരവധി അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. സ്നേഹത്തോളം ശക്തിയൊന്നും സിംഹത്തിനില്ല എന്നാണതിലൊരെണ്ണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക