ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ പരസ്യമായി 16കാരിയുടെ കഴുത്തില്‍ മംഗല്യസൂത്രം അണിയിച്ച സഹപാഠി അറസ്റ്റില്‍. 17 വയസുള്ള ആണ്‍കുട്ടിയെ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും ആണ്‍കുട്ടിയെ പിടികൂടിയതും.

ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലേക്ക് കൗണ്‍സിലിങ്ങിന് വിധേയമാക്കി. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണ്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കടലൂര്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതതെന്ന് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിദംബരത്തിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച്‌ 16 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ 17കാരന്‍ ആളുകള്‍ നോക്കിനില്‍ക്കെ താലി ചാര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിന് 51 കാരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, സ്ത്രീ പീഡനം തടയല്‍ നിയമം, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക