ചെന്നൈ (തമിഴ്‌നാട്) : ഒരു ശുചിമുറിയില്‍ രണ്ട് ക്ലോസറ്റുകള്‍ വന്നതിന്‍റെ ചിത്രം ഒരുപോലെ ചിരിയും വിമര്‍ശനവും ഉയര്‍ത്തുകയാണ് തമിഴകത്ത്. ശ്രീപെരുമ്ബത്തൂരിലെ സര്‍ക്കാര്‍ കെട്ടിടത്തിലാണ് രണ്ട് ക്ലോസറ്റുകളുള്ള ശുചിമുറി. തമിഴ്‌നാട് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പറേഷന് വേണ്ടി നിര്‍മിച്ച കെട്ടിടത്തിലാണ് ഇങ്ങനെയൊരു ശുചിമുറി.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തിങ്കളാഴ്ചയാണ്(10-10-2022) കെട്ടിടം ഉദ്ഘാടനം ചെയ്‌തത്. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ ശുചിമുറിയുടെ ചിത്രം പ്രചരിച്ചത്. ശുചിമുറിയിലെ സ്വകാര്യതയെക്കുറിച്ച്‌ ചോദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താന്‍ സര്‍ക്കാര്‍ ധൃതി പിടിച്ചതാണോ എന്നും ചിലര്‍ ചോദിച്ചു. എന്നാല്‍ സംഭവം അത് തന്നെയാണെന്ന് സമ്മതിച്ച്‌ തടിതപ്പിയിരിക്കുകയാണ് അധികൃതര്‍. കെട്ടിടത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതേയുള്ളൂവെന്നും ക്ലോസറ്റുകള്‍ക്കിടയില്‍ ഭിത്തി നിര്‍മിക്കുമെന്നും സിപ്‌കോട്ട് പ്രൊജക്‌ട്‌ ഓഫിസര്‍ കവിത പറഞ്ഞു.

ഒറ്റ മുറിയിലെ ക്ലോസറ്റുകളുടെ ചിത്രം ചിരിപടര്‍ത്തുന്നുണ്ടെങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴിവച്ചിരിക്കുന്നത്.1.80 കോടി രൂപയാണ് നിര്‍മാണ ചിലവ്. ഇത്രയും തുക ചെലവാക്കി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഗുണനിലവാരത്തെ പറ്റിയും ആരോപണം ഉയരുന്നുണ്ട്.

ഒരു മാസം മുമ്ബ് കോയമ്ബത്തൂരിലും സമാന രീതിയില്‍ ക്ലോസറ്റുകള്‍ സ്ഥാപിച്ചത് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരുന്നു. കോയമ്ബത്തൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ പേരില്‍ അമ്മന്‍കുളം ഏരിയയില്‍ നിര്‍മിച്ച കമ്യൂണിറ്റി ടോയ്‌ലറ്റ് കോംപ്ലക്‌സിലായിരുന്നു അമളി പറ്റിയത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ കോയമ്ബത്തൂര്‍ കോര്‍പറേഷനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക