പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ജീവനക്കാരനെയും ഹൗസിങ്ങ് കോളനി സെക്യൂരിറ്റിയെയും പോലീസ് അറസ്റ്റു ചെയ്തു. ഫുഡുമായെത്തിയ ഡെലിവറി ജീവനക്കാരന്‍ ഹൗസിങ്ങ് കോളനിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

കോളനിയുടെ പ്രധാന കവാടത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഫുഡ് ഡെലിവറി സര്‍വീസായ സൊമാറ്റോയില്‍ നിന്നുള്ള സാബി സിംഗ് എന്ന് പേരുള്ള ഡെലിവറി ജീവനക്കാരനും സെക്യൂരിറ്റി ഗാര്‍ഡ് രാം വിനയ് ശര്‍മ്മയും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാം. ദൃശ്യങ്ങള്‍ പ്രകാരം ഫ്ലാറ്റില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുന്നു. പിന്നീട് ഡെലിവറി ജീവനക്കാര്‍ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്ബോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രതികരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിപിടിയുണ്ടാകുന്നത് തടയാന്‍ ചുറ്റുമുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇരുവരും പിന്തിരിയാന്‍ തയ്യാറാകുന്നില്ല. നിമിഷങ്ങള്‍ക്കുശേഷം, ഭക്ഷണ വിതരണക്കാരന്‍ നിലത്ത് വീഴുന്നു. നോയിഡയിലെ പാര്‍പ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ നോയിഡയിലെ അജ്‌നാര സൊസൈറ്റിയില്‍ സുരക്ഷാ ജീവനക്കാരനെ ഒരു സ്ത്രീ മര്‍ദ്ദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക