പാലക്കാട്: ഒറ്റപ്പാലം വരോട്ട് കഞ്ചാവ് ഉപയോഗിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെ യുവാവിനെ ഒരു സംഘം ക്രൂര മായി മര്‍ദിച്ച്‌ അവശനാക്കി. വരോട് സ്വദേശി മുഹമ്മദ് റിഹാന്‍ (22)ആണ് മര്‍ദനമേറ്റത്. വരോട്ടെ സ്വകാര്യ കെട്ടിട സമുച്ചയത്തില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ നാലംഗ സംഘം കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിച്ചെന്നും പിന്‍മാറിയതിനു പിന്നാലെ വടിയും സോഡാ കുപ്പിയും ഉപയോഗിച്ചു മര്‍ദിച്ചെന്നുമാണു റിഹാന്റെ മൊഴി. തടയാന്‍ ശ്രമിച്ച പിതാവിനും സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു. അക്രമി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണം നടത്തിയ യുവാക്കള്‍ നേരത്തെയും ലഹരികടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെന്നാണ് നിഗമനം. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട നാലുപേരെയും പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘം ശ്രമം തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക