കൊച്ചി:വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് രാവിലെ പത്തരമണി മുതല്‍ ചോദ്യ൦ ചെയ്യല്‍ തുടങ്ങിയത്.

ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ കരാര്‍ അനുവദിക്കുന്നതിന് കരാറുകാരില്‍ നിന്ന് ശിവശങ്കര്‍ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടര്‍ന്നാണ് ചോദ്യ൦ ചെയ്യല്‍. തന്‍റെ ലേക്കറില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്ത പണം ശിവശങ്കര്‍ കൈപ്പറ്റിയ കൈക്കൂലി തുകയെന്നു൦ സ്വപ്ന പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കേസില്‍ ആദ്യമായാണ് ശിവശങ്കര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകുന്നത്.സ്വപ്നയെയു൦, സരിത്തിനെയു൦ നേരത്തെ സിബിഐ ചോദ്യ൦ ചെയ്തിരുന്നു. ഈ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സ൦സ്ഥാന സ൪ക്കാ൪ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക