കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് സ്ഥാനാര്‍ഥിത്വം. ഖാര്‍ഗെയുമായി സൗഹൃദമല്‍സരം ആയിരിക്കും. ഖാര്‍ഗെ മല്‍സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ പിന്തുണയുണ്ടാകും,

ആന്റണിയുടെ ഒപ്പിന് പ്രത്യേകതയില്ല. ഖാര്‍ഗെ തുടര്‍ച്ചയുടെ പ്രതീകമാണ്. താന്‍ പുതിയ ചിന്താധാരയെന്നും തരൂര്‍. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കുമെന്നും ഒറ്റവരി പ്രമേയരീതി മാറുമെന്നും പത്രിക നല്‍കിയ ശേഷം തരൂര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ പിന്തുണയ്ക്കുന്നുവെന്ന് അശോക് ഗെലോട്ട്, മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് മല്‍സരം. ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കെ.എന്‍.ത്രിപാഠിയും പത്രിക നല്‍കിയിട്ടുണ്ട്. ഖാര്‍ഗെയ്ക്കാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ. മല്‍സരിക്കുമെന്ന് കരുതിയിരുന്ന ദിഗ്‍വിജയസിങും അശോക് ഗെലോട്ടും ജി 23 നേതാക്കളായ ഭൂപീന്ദര്‍ ഹൂഡയും മുകുള്‍ വാസ്‍നിക്കും അടക്കമുള്ളവരും ഖാര്‍ഗെയ്ക്ക് പിന്തുണയറിയിച്ചു.

കോൺഗ്രസ് നന്നാവണമെങ്കിൽ തരൂർ വരണം

കോൺഗ്രസ് നന്നാവണമെങ്കിൽ ശശി തരൂർ എഐസിസി അധ്യക്ഷനാക്കണമെന്ന് ചിന്ത പൊതു സമൂഹത്തിനിടയിൽ ശക്തമാണ്. ഗാന്ധി കുടുംബം മത്സരരംഗത്ത് നിന്ന് മാറി നിൽക്കുമ്പോഴും അവരുടെ കളിപ്പാവയായ ഒരാളെ അനൗദ്യോഗിക പിന്തുണ നൽകി സ്ഥാനാർത്ഥി ആക്കുമ്പോൾ മാറ്റത്തോടെ ഉള്ള വിമുഖത തന്നെയാണ് പ്രകടമാകുന്നത് എന്നും അഭിപ്രായം ശക്തമാണ്. ശശി തരൂർ എന്ന അന്തർദേശീയ മുഖം പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്ത് വരുന്നതിനെ മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി എതിർക്കുന്നതിനും കാരണം മറ്റൊന്നുമല്ല. എന്നാൽ നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവത്തോട് കിടപിടിക്കുവാൻ തരൂരിനെ പോലെ മറ്റൊരാൾ ഇല്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും വിലയിരുത്തുന്ന സാഹചര്യത്തിലും കോൺഗ്രസിന് നേരം വെളുക്കുന്നില്ല എന്നത് ദുഃഖകരമാണ്.

പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനശൈലി തന്നെ രാജ്യത്തും മാറിപ്പോയി എന്ന് യാഥാർത്ഥ്യം ഉൾക്കൊള്ളുവാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരമായ മറ്റൊരു വസ്തുത. സൈബർ സ്പേസ്കളിൽ, മധ്യവർഗ സമൂഹത്തിനിടയിൽ ശശിതരൂരിനെ പോലെ സ്വീകാര്യത ലഭിക്കുന്ന മറ്റൊരു കോൺഗ്രസ് നേതാവില്ല. അന്താരാഷ്ട്ര സമൂഹത്തിന് ഇടയിലും അദ്ദേഹത്തിന് വലിയ പ്രതിച്ഛായ ആണ് ഉള്ളത്. എന്നാൽ ഇത്തരം ഗുണപരമായ കാര്യങ്ങളൊന്നും പാർട്ടിയുടെ തിരിച്ചുവരവിന് വേണ്ടി ഉപയോഗിക്കുവാൻ കോൺഗ്രസ് തയ്യാറാകുന്നില്ല എന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക