ലഖ്‌നൗ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വനിതാ സ്ഥാനാര്‍ഥിയുടെ സാരി പരസ്യമായി അഴിക്കാന്‍ ശ്രമം. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകയ്ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. രണ്ടു യുവാക്കള്‍ പരസ്യമായി സാരി അഴിക്കാന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വന്‍ വിവാദമായി. ഉത്തര്‍ പ്രദേശിലെ ലഖീംപൂര്‍ ഖേരിയിലാണ് സംഭവം. അടുത്ത ശനിയാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ്.

പത്രിക സമര്‍പ്പണത്തിനിടെ യുപിയില്‍ പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മറ്റൊരു സ്ഥാനാര്‍ഥിക്കൊപ്പമെത്തിയ യുവതിയുടെ സാരി അഴിക്കാനാണ് ശ്രമമുണ്ടായത്. മറ്റു പലയിടത്തും സംഘര്‍ഷമുണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പത്രിക വലിച്ചുകീറിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഓഫീസര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. 825 പ്രസിഡന്റ് പദവികളിലേക്കാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലോക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത വര്‍ഷം ആദ്യത്തിലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പില്‍ 75ല്‍ 67 ഇടത്ത് ബിജെപി ജയിച്ചിരുന്നു. എസ്പി അഞ്ച് സീറ്റില്‍ ജയിച്ചു. രാഷ്ട്രീയ ലോക്ദള്‍, ജനസട്ട ദള്‍, സ്വതന്ത്രന്‍ എന്നിവര്‍ ബാക്കി സീറ്റുകളില്‍ ജയിച്ചു. മായാവതിയുടെ ബിഎസ്പി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക