കോട്ടയം ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള 33 ഇടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. രണ്ട് ദിവസം ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.ഈ മേഖലയിലുളളവര്‍ ക്യാമ്ബുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ മത്സ്യബന്ധന വള്ളങ്ങളും ജില്ലയില്‍ എത്തിച്ചിട്ടുണ്ട്.ജിയോളജി വകുപ്പ് 2018ലും ദുരന്ത നിവാരണ അതോറിറ്റി 2019ലും നടത്തിയ പഠനത്തില്‍ മണ്ണൊലിപ്പ് സാധ്യത കണ്ടെത്തിയ പ്രദേശങ്ങളിലാണ് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.കൂട്ടിക്കല്‍, തലനാട്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, നെടുഭാഗം എന്നീ വില്ലേജുകളിലാണ് ഈ പ്രദേശങ്ങള്‍. രണ്ട് ദിവസം മഴ ശക്തമായാല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഇവിടെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ആളുകളെ മാറ്റിപ്പാര്‍ക്കാന്‍ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നല്‍കുന്നുണ്ട്.മലയോര മേഖയിലെ വിനോദ സഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചു. അനാവശ്യ യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം എത്തിയ സൈന്യവും പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി മൂന്ന് മത്സ്യബന്ധന വള്ളങ്ങളും 11 മത്സ്യ തൊഴിലാളികളെയും ജില്ലയില്‍ എത്തിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക