ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് 23,123 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ നമ്മള്‍ നേരിട്ട വെല്ലുവിളികള്‍ എന്താണെന്ന് ഇപ്പോള്‍ നമുക്കറിയാം. അതിനാല്‍, ഭാവി കണക്കിലെടുത്ത് ഏകദേശം 23,123 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു.

736 ജില്ലകളില്‍ പീഡിയാട്രിക്‌സ് വിഭാഗങ്ങള്‍ സ്ഥാപിക്കാനും 20,000 പുതിയ ഐസിയു കിടക്കകള്‍ സ്ഥാപിക്കാനും മരുന്നുകളുടെ സ്റ്റോക്ക് സ്വന്തമാക്കാനും പുതിയ പാക്കേജ് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.പുതിയ പാക്കേജില്‍ 15,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. 8000 കോടിയുടെ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കഴിഞ്ഞ ദിവസമാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ പ്രതിച്ഛായ നഷ്ടമാണ് മന്ത്രിസഭ പുനസംഘടനയ്ക്ക് ബിജെപിയെ പ്രേരിപ്പിച്ചത്. ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനെ ഉള്‍പ്പടെ പുറത്താക്കിയാണ് പുതിയ മന്ത്രിസഭ പുനസംഘടിപ്പിച്ചത്. പിന്നാലെ ഇന്ന് കൊവിഡുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക