കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.തനിക്കെതിരായ ആക്രമണത്തില്‍ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടാണെന്നും ഇതിന്റെ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വീഡീയോകളും കത്തുകളും ഉള്‍പ്പടെയുളള തെളിവുകള്‍ തന്റെ കൈവശമുണ്ട്.

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെയും കത്തും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ സര്‍ക്കാര്‍ ഒരു ഇടപെടലും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പറ്റ് പലകാര്യങ്ങള്‍ക്കുമായി തന്റെ സഹായം തേടിയുണ്ട്. അത് എന്താണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുമോ?

ഗവർണർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവതരമാണ്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അദ്ദേഹം നാളെ പുറത്തുവിടും എന്ന് പറയുമ്പോൾ അവയിൽ കഴമ്പുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് കഴിയില്ല. ഗവർണർക്കെതിരെ ഉള്ള ആക്രമണത്തിൽ കേസെടുക്കേണ്ട എന്ന മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട് എങ്കിൽ അതിൽ സത്യപ്രതിജ്ഞ ലംഘനം കടന്നുവരും. ഗവർണർ കത്തയക്കുന്നതോടെ കേന്ദ്ര ഇടപെടലും വിഷയത്തിൽ ഉണ്ടാവും. അതുകൊണ്ടുതന്നെ നാളെ പുറത്തുവരുന്ന തെളിവുകൾ ശക്തമാണെങ്കിൽ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറേണ്ടി വരും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക