നൂറ് കണക്കിന് മുതലകള്‍ കടല്‍ തീരത്ത് എത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാട്ടുകാരെ മുഴുവന്‍ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് മുതലകള്‍ തീരത്തെത്തിയത്. കെന്‍ റുട്‌കോവ്‌സി എന്നയാളാണ് ബ്രസീലില്‍ നിന്നുള്ള ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

“ബ്രസീലില്‍ മുതലകളുടെ അധിനിവേശം. ആയിരക്കണക്കിന് മുതലകളാണ് ബീച്ചിലുള്ളത്. പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്” എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തീരത്ത് വെയില്‍ കാഞ്ഞ് കിടക്കുന്ന മുതലകളെ വീഡിയോയില്‍ കാണാനാകും. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് അധിനിവേശം അല്ല വീണ്ടെടുക്കലാണ് എന്നാണ് ഒരാള്‍ പറഞ്ഞത്. ഒരിക്കല്‍ മനുഷ്യര്‍ കൈയ്യടക്കിയ തങ്ങളുടെ സ്ഥലം വീണ്ടെടുക്കാന്‍ അവരെത്തിയതാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താവ് പറഞ്ഞു. ഇത് മുതലകളല്ല കെയ്മനുകളാണെന്ന് ഒരാള്‍ പറഞ്ഞു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൂട്ടത്തോടെ സഞ്ചരിക്കുന്നവരാണ് ഇവ. വേലിയേറ്റ സമയത്ത് വിശ്രമിക്കാന്‍ വേണ്ടിയാണ് അവര്‍ കടല്‍ തീരത്തേക്ക് പ്രവേശിക്കുന്നത് എന്ന വാദങ്ങളും ഉയരുന്നുണ്ട്. തെറ്റായ വിവരങ്ങളാണ് ഇയാള്‍ പങ്കുവെച്ചിരിക്കുന്നത് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക