കൊച്ചി: രാസലഹരി ഉപയോഗിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ജനപ്രിയ സിനിമകളിൽ ഉൾപ്പെടുത്തിയാൽ നിർമാണച്ചെലവിൽ ഒരു വിഹിതം നൽകി സഹകരിക്കാൻ ലഹരി സംഘങ്ങൾ തയാറാണെന്നും വിവരം പുറത്തുവന്നു. ഇത്തരത്തിലുള്ള രംഗങ്ങൾ ബോധപൂർവം ഉൾപ്പെടുത്താനായി സമീപകാലത്തു സൂപ്പർഹിറ്റായ തെന്നിന്ത്യൻ സിനിമയുടെ തിരക്കഥയിൽ തന്നെ മാറ്റം വരുത്തിയതായും വിവരമുണ്ട്. നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇതു സംബന്ധിച്ചു ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുത്തു.

സൂപ്പർ ഹിറ്റായ തെന്നിന്ത്യൻ സിനിമയിൽ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ല. പിന്നീട് ഈ രംഗം കൂട്ടിച്ചേർക്കുന്നതിനു വൻതുകയാണു ലഹരി കാർട്ടൽ കൈമാറിയതെന്നാണു സൂചന. ഒരു പ്രധാന കഥാപാത്രം പ്രതിസന്ധിഘട്ടം തരണം ചെയ്യാനായി ലഹരി ഉപയോഗിക്കുന്ന രംഗമാണു ചേർത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം സമാനസ്വഭാവമുള്ള ഒരു രംഗം കൂടി ഉൾപ്പെടുത്തണമെന്നു ലഹരി കാർട്ടൽ നിർബന്ധം പിടിച്ചു. കഥാപാത്രത്തെ അവതരിപ്പിച്ച നടൻ എതിർത്തെങ്കിലും ഒടുവിൽ കാർട്ടലിന്റെ ഭീഷണിക്കു വഴങ്ങി ഈ ഭാഗം വീണ്ടും ഷൂട്ട് ചെയ്തു ചേർത്തതായി അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചു.

മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുൻപാകെയും ലഹരി സംഘത്തിന്റെ സിനിമയിലെ ഇടപെടലുകളെ കുറിച്ച് 5 പേർ മൊഴി നൽകിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ചില സഹപ്രവർത്തകരുണ്ടാക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചും കമ്മിറ്റി മുൻപാകെ വനിതാ ചലച്ചിത്ര പ്രവർത്തകർ തുറന്നു പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക