ടീം ഇന്ത്യയുടെ ജഴ്സി സ്പോണ്‍സറായ ബൈജൂസ് ബിസിസിഐക്ക് നല്‍കാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അതേസമയം, ബിസിസിഐയുമായുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ പേടിഎം തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് എഡ്‌ടെക് കമ്ബനിയായ ബൈജൂസുമായി ബിസിസിഐ 2023 ലോകകപ്പ് വരെ കരാര്‍ നീട്ടിയത്. (BYJUS owes BCCI 86.21 crore). ബിസിസിഐയുമായി കരാര്‍ നീട്ടിയെങ്കിലും കരാറില്‍ ഒപ്പിട്ടില്ലെന്നാണ് ബൈജൂസ് പറയുന്നത്. കരാര്‍ ഒപ്പിട്ടതിനു ശേഷം പണം നല്‍കുമെന്നും ബൈജൂസ് പ്രതിനിധി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഫിന്‍ടെക് കമ്ബനിയായ പേടിഎം ബിസിസിഐയുമായുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഹോം സീരീസുകളുടെ അവകാശം മാസ്റ്റര്‍ കാര്‍ഡിനു നല്‍കാന്‍ പേടിഎം ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക