ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് അടുത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആട്ടിയോടിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ പിബി യോഗത്തില്‍ പങ്കെടുക്കാനായി എകെജി ഭവനില്‍ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് തെരുവുനായ എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. മജിസ്ട്രേറ്റ്റ്റിനെ വെട്ടിപ്രത്തു വെച്ചും ജുവലറിയിലെ സുരക്ഷാ ജീവനക്കാരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കു സമീപത്തു വെച്ചുമാണ് ആക്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക