കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗക്കേസ് എടുത്ത വിഷയത്തില്‍ പ്രതികരണവുമായി നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ടെന്നും, പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണെന്നും സാന്ദ്ര പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും ഒരു അഭിമുഖത്തില്‍ സാന്ദ്ര വ്യക്തമാക്കി.

സാന്ദ്രാ തോമസിന്റെ വാക്കുകള്‍ ഇങ്ങനെ;

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരുമിച്ച്‌ സ്ത്രീകള്‍ മുന്നേറുമ്ബോഴുള്ളത് പോലെയല്ല ഒറ്റയ്ക്ക്. കാരണം, സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്റഡ് ഇന്‍ഡസ്ട്രിയാണ്. വിനായകന്‍ സ്ത്രീകള്‍ക്കെതിരെ മോശമായി സംസാരിച്ചപ്പോഴൊന്നും ആരും പ്രതികരിച്ച്‌ കണ്ടില്ല. ഡബ്ള്യുസിസി പോലെയുള്ള സംഘടനകള്‍ പോലും, പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമാണ്. സ്ത്രീകളുടെ ചിന്താഗതി മാറണം. ഇപ്പോഴും ഈ പുരുഷന്മാരുടെ അടിമകളാണെന്നാണ് പലരും വിശ്വസിക്കുന്നത്.

വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ട്. പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്. പരാതിയുമായി വന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥ കണ്ടില്ലേ, അവള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു. അത്രയും വലിയ സൈബര്‍ അറ്റാക്കാണ് വരുന്നത്. സത്യത്തില്‍ എനിക്കും പേടിയാണ്. കാരണം, നമ്മളെ അത് മാനസികമായി തകര്‍ത്തുകളയും.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക