തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് നടക്കും. എൽഡിഎഫ് സ്ഥാനാർഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തും മത്സരിക്കും.

എം ബി രാജേഷ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ 10 മണിക്ക് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉച്ചയോടെ ഫലം അറിയാം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക