ക്ലിനിക്ക് തുറക്കാൻ വൈകിയതിന് യുവാക്കൾ ഡോക്ടറുടെ വീട്ടിൽ കയറി മർദിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകനെയും ഇവർ മർദിച്ചു. സംഘ്‌വി നഗറിലെ ഡോ.യുവരാജ് ഗെയ്‌ക്‌വാദിന്റെ ക്ലിനിക്കിലാണ് സംഭവം. വീട്ടിലേക്ക് ഓടിക്കയറിയ ജനക്കൂട്ടം ഡോക്‌ടറെ മർദിക്കുകയായിരുന്നു.

വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മാസം ആറിന് ക്ലിനിക്ക് തുറക്കാൻ വൈകിയതാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവം നടക്കുമ്പോൾ ഡോക്ടർ ഭക്ഷണം കഴിക്കുകയായിരുന്നു. ഒരു മുട്ട് കേട്ടാണ് വാതിൽ തുറന്നത്. അകത്തുകടന്ന യുവാക്കൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മലേഗാവ് പോലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക