ബോളിവുഡ് താരം സൽമാൻ ഖാന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാറിൽ നിന്നിറങ്ങിയപ്പോൾ പാന്റ്‌സിന്റെ പോക്കറ്റിലേക്ക് പകുതി നിറഞ്ഞ ഒരു ഗ്ലാസ് അദ്ദേഹം തിരുകി കയറ്റുന്ന വീഡിയോ ആണ് ഇത്. ഈ സമയം അംഗരക്ഷകർ ആരാധകരെ പരമാവധി അകറ്റി നിർത്തിയെങ്കിലും ആരോ ഈ ദൃശ്യം പകർത്തുകയായിരുന്നു.

മുറാദ് ഖേതാനിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സൽമാൻ ഗ്ലാസുമായി എത്തിയത്. സ്വന്തം ഗ്ലാസ്സുമായി വെള്ളമടി പാർട്ടിക്ക് എത്തുന്ന സൽമാൻ ഖാൻ എന്ന നിലയിൽ ട്രോളുകളും വരുന്നുണ്ട്. ഗ്ലാസിൻ ഉള്ളിൽ പകുതി നിറഞ്ഞിരുന്ന ദ്രാവകം വോഡ്ക ആണോ എന്ന സംശയവും ചില്ലറ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇതാദ്യമായല്ല സൽമാൻ ഇതുപോലെ ഗ്ലാസുമായി വരുന്നത് എന്നും ഇതിനു മുൻപും ബിഗ് ബോസിന്റെ ഒരു എപ്പിസോഡിൽ പോക്കറ്റിൽ ഗ്ലാസ് വച്ചിരുന്നതായും ആരാധകർ പറയുന്നു. പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പമുള്ള കിസി കാ ഭായ് കിസി കിയാണ് സൽമാന്റെ അടുത്ത പ്രോജക്റ്റ്. ചിത്രത്തിന്റെ ആദ്യ ടീസർ അടുത്തിടെ അദ്ദേഹം പങ്കുവെച്ചിരുന്നു. ‘കിസി കാ ഭായ് കിസി കി ജാൻ’ ഒരു ആക്ഷൻ പാക്ക്ഡ് എന്റർടെയ്‌നറാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക